പാലക്കുന്ന് : ബേക്കല്‍ ഉപജില്ലാതല ശാസ്‌ത്രോത്സവത്തിലും കലോത്സവത്തിലും വിജയികളായ കുട്ടികളെ ബേക്കല്‍ എ എല്‍ പി സ്‌കൂളില്‍ അനുമോദിച്ചു. വിജയോത്സ വവും ശിശുദിനാഘോഷവും മുന്‍ പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് രഞ്ജിത്ത് മൂലക്കണ്ടം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ. ശങ്കര, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അശോകന്‍ ബേക്കല്‍, പ്രധാനാധ്യാപിക ടി. വി. പ്രീത, എം പി ടി എ പ്രസിഡന്റ് എം. ഉഷ,
സീനിയര്‍ അസിസ്റ്റന്റ് എന്‍. എന്‍ അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.