രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണന്‍, ഷാലു മാത്യു, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പി.ജി. മോഹനന്‍, ജോഷി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ നിന്നും പ്രകടനമായെത്തി സ്ഥാനാര്‍ഥികള്‍ വരണാധികാരിക്ക് മുന്‍പില്‍ പത്രിക സമര്‍പ്പിച്ചത്.