രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് നെല്ലിക്കുന്ന് എട്ടാം വാര്‍ഡില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് മധുസൂദനന് മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട തുക പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ജീവനക്കാര്‍ നല്കി. സ്ഥാനാര്‍ത്ഥിയായ എസ് മധുസൂദനന്‍ നിലവില്‍ സംഘം പ്രസിഡന്റാണ്. സംഘം വൈസ് പ്രസിഡന്റ് രാധാ സുകുമാരന്‍ പതിനൊന്നാം വാര്‍ഡില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. സംഘം ഡയറക്ടര്‍ എന്‍ വിന്‍സെന്റ് ഒന്നാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്.