കാഞ്ഞങ്ങാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കിഴക്കുംകരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന് കെട്ടിവയ്ക്കാനുള്ള തുക കര്‍ഷകസംഘം അജാനൂര്‍ വില്ലേജ് കമ്മിറ്റി നല്‍കി. വില്ലേജ് സെക്രട്ടറി കെ. വിശ്വനാഥന്‍ മൂലക്കണ്ടം പ്രഭാകരന് തുക കൈമാറി. ഇതോടനുബന്ധിച്ച് നടന്ന യോഗം കര്‍ഷക സംഘം ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ശിവജി വെള്ളിക്കോത്ത്, തങ്കമണി വില്ലാരം പതി, എന്‍. ഗോപി, ദേവി രവീന്ദ്രന്‍, എം. വി. രാഘവന്‍, വി. നാരായണന്‍, കെ. മീന എന്നിവര്‍ സംസാരിച്ചു. മൂലക്കണ്ടം പ്രഭാകരന്‍ മറുപടി പ്രസംഗം നടത്തി.