ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 17 മുതല്‍ 19 വരെ ആഘോഷ കമ്മിറ്റിയായി

പാലക്കുന്ന് : പാലക്കുന്ന് കഴകം ചിറമ്മല്‍ പ്രാദേശിക സമിതിയില്‍ പെടുന്ന ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം ഏപ്രില്‍ 16ന് കലവറ നിറച്ച് 17 മുതല്‍ 19 വരെ നടക്കും. മാര്‍ച്ച് 21ന് രാത്രി കൂവം അളക്കും. ആഘോഷ കമ്മിറ്റി രൂപീകരണയോഗം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. തറവാട് പ്രസിഡന്റ് നാരായണന്‍ കടപ്പുറം, സുനീഷ് പൂജാരി, ക്ഷേത്രം കോയ്മ മുങ്ങത്ത് കുമാരന്‍ നായര്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്‍, ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി നാരായണന്‍ ചൂരിക്കോട്, തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനം, പെരളടുക്കം ബാലകൃഷ്ണന്‍ നമ്പ്യാര്‍, കമലാക്ഷന്‍ പെരിയ, ബലരാമന്‍ നമ്പ്യാര്‍, മാലിങ്കന്‍ മുന്നാട്, സുദീപ് കുന്നുമ്മല്‍, രാഘവന്‍ നായര്‍, കേവീസ് ബാലകൃഷ്ണന്‍, ബാബു മണിയങ്ങാനം, കൃഷ്ണന്‍ ചട്ടഞ്ചാല്‍, പി. കെ. രാജേന്ദ്രനാഥ്, ഐശ്വര്യ കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *