നടി രേഷ്മ എസ് നായര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ നടി തന്നെയാണ് വിവാഹനിശ്ചയം റദ്ദാക്കിയതായി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരു കുടുംബങ്ങളും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് രേഷ്മ വ്യക്തമാക്കുന്നു. വിവാഹപിന്മാറ്റവുമായി ബന്ധപ്പെട്ട അധിക വിവരങ്ങള്‍ പുറത്തുവിടാന്‍ താത്പര്യമില്ലെന്നും ആരാധകരും മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും രേഷ്മ അഭ്യര്‍ഥിച്ചു.
താരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
‘അറിയിപ്പ് എല്ലാവര്‍ക്കും ഹായ്, ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണങ്ങള്‍ക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീര്‍ത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതില്‍ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു.