പാക്കം: പൊതുജന ആരോഗ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം നിര്‍മ്മിച്ച തുറന്ന വ്യായാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. വി. ജയശ്രീ അധ്യക്ഷത വഹിച്ചു. രാധിക ടി.വി, കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അശോകന്‍രചന സ്വാഗതം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.