മുള്ളേരിയ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുള്ളേരിയ ബ്രാഞ്ച് നല്‍കിയ സി.എസ്.ആര്‍. ഫണ്ടിന്റെ സഹായത്തോടെ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ വ്യായാമ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കൈമാറി.
ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ജയകുമാര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ബി എന്‍ ഗീത, എം ഫസീല, കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു..
കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി ഡോ. എം എല്‍ അരുണ്‍ എസ്.ബി.ഐ. മുള്ളേരിയ ബ്രാഞ്ച് മാനേജര്‍ കെ അശ്വിനില്‍ നിന്നും ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.