വര്‍ണ്ണാഭമായി ജില്ലാ വര്‍ണ്ണോത്സവം

.കുട്ടികളുടെ കല ഒരു ക്യാന്‍വാസിലെ നിറങ്ങള്‍ മാത്രമല്ല – അത് ഭാവനയുടെയും സ്വപ്നങ്ങളുടെയും ബാല്യത്തിന്റെ ഊര്‍ജ്ജസ്വലമായ ചൈതന്യത്തിന്റെയും പ്രതിഫലനമാണ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം സാര്‍ത്ഥകമാക്കിയത് ഇതാണ്.

കാസര്‍കോടിന് സ്ര്‍ഗ്ഗ പ്രതിഭകളുടെ ആത്മപ്രകാശനം സാധ്യമാക്കി ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 400 ഓളം സര്‍ഗ്ഗ പ്രതിഭകളാണ് വര്‍ണോത്സവത്തില്‍ മാറ്റുരച്ചത്. യുപി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഉപന്യാസം കഥാരചന, കവിതാ രചന ,പ്രസംഗം, പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ കന്നട മലയാളം വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. പ്രസംഗം മത്സരത്തില്‍ വിജയികളാകുന്നവര്‍ നവംബര്‍ 14ന് ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളുടെ പ്രസിഡന്റ് കുട്ടികളുടെ സ്പീക്കര്‍ സ്ഥാനങ്ങള്‍ അലങ്കരിക്കും
ജില്ലാതല വര്‍ണ്ണോത്സവം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ സി വി ഗിരീശന്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം എ കരീം സ്വാഗതവും എക്‌സിക്യൂട്ടീവ് കെ സതീശന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *