രാജപുരം :സര്‍വീസ് പെന്‍ഷന്‍ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും, തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണമെന്നും, മെഡിസെപ്പ് പദ്ധതി ഏറ്റവും ഗുണകരമായ രീതിയില്‍ നടപ്പാക്കണമെന്നും, വര്‍ദ്ധിപ്പിച്ച പ്രീമിയം കുറയ്ക്കണമെന്നും, 70 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് സ്‌പെഷ്യല്‍ മെഡിക്കല്‍ അലവന്‍സ് അനുവദിക്കണമെന്നും കള്ളാര്‍ -പനത്തടി മണ്ഡലം കെ എസ് എസ് പി എ വാര്‍ഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു.
പൊതുസമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് വി കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം യു തോമസ്, പരപ്പ ബ്ലോക്ക് പ്രസിഡന്റ് സേവിയര്‍ മാത്യു, സെക്രട്ടറി ജോസ് കുട്ടി അറയ്ക്കല്‍, എ കെ ജെയിംസ്, സി എ ജോസഫ്, പി ജെ മാത്യു,ടി പി പ്രസന്നന്‍, പിടി മേരി, ഷാജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. എം എ ജോസ് സ്വാഗതവും, കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍:
ഓ.സി ജെയിംസ് (പ്രസിഡന്റ് ), ഷാജി ഫിലിപ്പ് ( സെക്രട്ടറി), എം ജി വേണുഗോപാലന്‍ ( ട്രഷറര്‍).