കൃഷിഭവനൊപ്പം കൃഷിക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളും ഉദ്യോഗസ്ഥരും സ്മാര്‍ട് ആകണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഓരോ കൃഷിഭവനുകള്‍ സ്മാര്‍ട് ആക്കുന്നതിന്റെ ആദ്യ പടിയായി ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ പുത്തിഗെയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
30 വര്‍ഷം മുന്‍പ് പഞ്ചായത്ത് തലത്തിലുള്ള കൃഷി ഓഫീസുകള്‍ കൃഷിഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്തത് വിശാലമായ അര്‍ത്ഥത്തിലാണ്. കൃഷിക്കാരന്റെ കാര്‍ഷികപരമായ ഏതാവശ്യങ്ങള്‍ക്കും സമീപിക്കാവുന്ന രണ്ടാമത്തെ വീടാകണം കൃഷിഭവനുകളെന്ന് മന്ത്രി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥര്‍ക്ക് ഒരു ഇടത്താവളം മാത്രമായി കൃഷിഭവനുകള്‍ മാറണമെന്നും അവര്‍ മുന്‍ഗണന നല്‍കേണ്ടത് കൃഷിയിടങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ആദരവ് നല്‍കേണ്ടത് കൃഷിയിടങ്ങളില്‍ അവര്‍ക്ക് വേണ്ട പരിഗണന നല്‍കികൊണ്ടാണെന്നും അന്ന ദാതാവായ കര്‍ഷകരെ സ്മരിക്കാന്‍ എല്ലാവരും മറന്നുപോകുന്നുവെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്‌റഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കെ.എല്‍.ഡി.സി ചെയര്‍മാന്‍ പി.വി സത്യനേശന്‍ മുഖ്യ പ്രഭാഷണം നടത്തി. പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പാലാക്ഷ റൈ, എം.എച്ച് അബ്ദുള്‍ മജീദ്, എം. അനിത, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അഗം എം ചന്ദ്രാവതി, ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ.ആനന്ദ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി മേനോന്‍, കൃഷി മഞ്ചേശ്വരം അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ പ്രസാദ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് ആര്‍ കേശവ, ഗംഗാധര, വൈ ശാന്തി, സി.എം ആസിഫ് അലി, പി.കെ കാവ്യശ്രീ, ജനാര്‍ദ്ദന പൂജാരി, അനിതശ്രീ, ജയന്തി, പ്രേമ എസ് റൈ, പുത്തിഗെ ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി ബി മുഹമ്മദ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഹേമാവതി, എ.ഡി.സി ജില്ലാ മെമ്പര്‍ ചന്ദ്രന്‍ മുഖാരിക്കണ്ടം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ സുബൈര്‍, രാമകൃഷ്ണ കടമ്പാര്‍, സുന്ദര ആരിക്കാടി, സുനില്‍കുമാര്‍ അനന്തപുരം, അസീസ് മാരിക്കെ, സജി സെബാസ്റ്റ്യന്‍, സുബൈര്‍ പടുപ്പ്, കോസ്മോ ഹമീദ്, താജുദിന്‍ കുമ്പള, മുഹമ്മദ് അലി, സിദ്ധിഖ് കൊടിയമ്മ, പി.വി ഗോവിന്ദന്‍, ജംഷാദ് ദാവൂദ് മൊഗ്രാല്‍, സണ്ണി അരമന, കെ.വി മുനീര്‍ ഉപ്പള, കെ.ടി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.രാഘവേന്ദ്ര പദ്ധതി വിശദികരിച്ചു. കെ.എല്‍.ഡി.സി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2500 ചതുരശ്ര അടി ഇരുനില കെട്ടിടത്തില്‍ കൃഷിഭവന്‍, ഇക്കോ ഷോപ്പ്, സസ്യ ആരോഗ്യ കേന്ദ്രം, ഡിജിറ്റല്‍ ലൈബ്രറി, മീറ്റിംഗ് ഹാള്‍, അംഗപരിമിതര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കര്‍ഷകര്‍ക്കായി ഫ്രണ്ട് ഓഫീസ്, ഐ.ടി സേവനങ്ങള്‍ പേപ്പര്‍ രഹിത ഓഫീസ്, എക്കോ ഷോപ്പ്, ബയോ ഫാര്‍മസി, ഡിജിറ്റല്‍ ലൈബ്രറി, ഡിസ്പ്ലേ റൂം മോഡല്‍ മഴവെള്ള സംഭരണി, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്. ഒരു കോടി 20 ലക്ഷം രൂപ ചെലവിലാണ് ഓഫീസ് കെട്ടിടം പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ മികച്ച കര്‍ഷകനായ ശിവാനന്ദ ബളക്കില്ല, കരാറുകാരന്‍ ഉസന്‍ കുഞ്ഞി മാസ്തിക്കുണ്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആള്‍വ സ്വാഗതവും കൃഷി ഓഫീസര്‍ പി.ദിനേശ് നന്ദിയും പറഞ്ഞു.