നായന്മാര്മൂല: നവമ്പര്‍ 7,8 തീയതികളിലായി നായന്‍മാര്‍മൂല പി ബി അഹമ്മദ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇര്‍ഷാദിയ ദഫ് സംഘം മുപ്പത്തി എട്ടാം വാര്‍ഷിക പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.പ്രമുഖ കരാറുകാരന്‍ ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.
ചെയര്‍മാന്‍ ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ സി വി കലാം,ഹുസൈന്‍ ബേക്കറി,ഹാരിസ് വൈ,ഷംസു പാലോത്ത്, ഉമ്മര്‍ കോളിക്കടവ്, റഹീം പന്തല്‍, ഉസൈനാര്‍ ഒമേഗ, സുബൈര്‍ പാണലം, സഹീര്‍, സാഹുല്‍, ഹനീഫ, മനാഫ്, പി എ മുനീര്‍ പ്രസംഗിച്ചു, നായന്മാര്‍മൂല ഇമാം ഹാരിസ് ദാരിമി പ്രാര്‍ത്ഥന നടത്തി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, മദ്ഹ് റസൂല്‍ ഇസ്ലാമിക കലാ മത്സരങ്ങള്‍,
ജില്ലയിലെ പ്രമുഖ ടീമുകള്‍ സംബന്ധിക്കുന്ന ദഫ് മുട്ട് മത്സരം എന്നിവ നടക്കും
ഫോട്ടോ: നായന്മാര്‍മൂല ഇര്‍ഷാദിയ ദഫ് സംഘം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്യുന്നു