ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയതിന് പിന്നാലെ ലൈംഗികാതിക്രമം. വെണ്‍മണി സ്വദേശിനിയായ 14 വയസുകാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി പ്രായപൂര്‍ത്തിയായാല്‍ കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ വെണ്‍മണി ഏറം മുറിയില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ അച്ചു (19) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വശത്താക്കിയ ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അതിക്രമം തടയാന്‍ ശ്രമിച്ച കുട്ടിയുടെ രക്ഷിതാക്കളെയും പ്രതി കയ്യേറ്റം ചെയ്യുകയും ഇവര്‍ക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഒളിവിലായിരുന്ന അച്ചുവിനെ തിരുവല്ലാ ഭാഗത്ത് വച്ച് ആണ് പോലീസ് പിടികൂടുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.