കാഞ്ഞങ്ങാട് : ഇന്ത്യന്‍ ആര്‍മിയിലെ സാങ്കേതിക വിഭാഗമായ ഇലക്ട്രോണിക്‌സ് & മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന്റെ 83-ാമത് ഇ എം ഇ കോര്‍പ്പസ് ഡേ ആഘോഷം, കാസര്‍ഗോഡ് ജില്ല ഇ എം ഇ വിമുക്ത ഭടന്മാരുടെ സംഘടനയായ KL-14 EME വെറ്റെറെന്‍സിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ച് വളരെ വിപുലമായി ആഘോഷിച്ചു. പ്രസിഡണ്ട് വിജയന്‍ കെ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് 32 എന്‍സിസി കേരള ബെറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അരുണ്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു, OlC ECHS കേണല്‍ ദാമോദരന്‍ പി, ജില്ല സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ ജോസഫ് സിജെ, വൈസ് പ്രസിഡണ്ട് തമ്പാന്‍ കെ വിഷ്ണുമംഗലം, ചീഫ് കോഡിനേറ്റര്‍ വസന്തന്‍ പി തോളേനി, സീനിയര്‍ മെമ്പര്‍ എം കെ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറിയും കേരള EME വെറ്റെറെന്‍സിന്റെ ചീഫ് കോഡിനേറ്റര്‍ കൂടിയായ മുരളീധരന്‍ കെ സ്വാഗത ഭാഷണവും ട്രഷറര്‍ ബാലചന്ദ്രന്‍ സിപി നന്ദിയും പ്രകാശിപ്പിച്ചു