കുറത്തിയമ്മയെ തൊഴുതു വണങ്ങാന്‍ നൂറ്കണക്കിന് സ്ത്രീകളെത്തി

പാലക്കുന്ന് : പെണ്‍ പൈതങ്ങളുടെ ഇഷ്ടദേവതയായ കുറത്തിയമ്മയെ തൊഴുതു വണങ്ങാന്‍ നൂറു കണക്കിന് സ്ത്രീകളാണ് ശനിയാഴ്ച പുലര്‍ച്ചെ മലാംകുന്ന് പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട്ടിലെത്തിയത്. പാര്‍വതിയുടെ അവതാരമായ കുറത്തിയെ കെട്ടിയാടുന്നത് കോപ്പാളന്മാരാണ്. സ്ത്രീകളും അടുക്കളയുമായി ബന്ധപ്പെട്ട മുറവും ചൂലും കത്തിയും കൈയ്യിലേന്തി നര്‍ത്തനം ചെയ്യുന്ന കുറത്തിയമ്മയ്ക്ക് തറവാട് ഭവനത്തിലെ കൊട്ടിലകമാണ് വാസസ്ഥാനം.
പുത്യക്കോടി തറവാട്ടില്‍ പുത്തരികൊടുക്കലിന്റെ ഭാഗമായി ഒരു ഭക്തന്റെ പ്രാര്‍ഥന നേര്‍ച്ചയായാണ് മറ്റു തെയ്യക്കോലങ്ങളോടൊപ്പം കുറത്തിതെയ്യവും കെട്ടിയാടിയത്.

Leave a Reply

Your email address will not be published. Required fields are marked *