രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ വിതരണോദ്ഘാടനം ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ പി ഗീത, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗങ്ങളായ സബിത, സണ്ണി എബ്രഹാം, ലീല ഗംഗാധരന്‍, വനജ ഐത്തു, കൃഷ്ണകുമാര്‍ കര്‍ഷകര്‍, കൃഷിഭവന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് ശാലിനി നന്ദിയും പറഞ്ഞു.