തൃശൂര്‍: ഫ്രൂട്ട്സ് കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ അഞ്ചേരിയില്‍ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. സുദീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെട്ടേറ്റ ഇവരെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാക്ക് തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.