രാവണേശ്വരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) മുന്‍ചിത്താരി ലോക്കല്‍ സെക്രട്ടറിയും കര്‍ഷകസംഘം നേതാവും പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും രാവണീശ്വരത്തെ കലാസാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ബി. ബാലകൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണ പൊതുയോഗവും രാമഗരിയില്‍ വച്ച് നടന്നു. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശന്‍ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ എ. പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലന്‍, കെ. സബീഷ്, ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍ കോടാട്ട്, രാവണേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ കെ. പവിത്രന്‍ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.