കാത്തങ്ങാട് :വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ പുണര്‍തം ഉത്സവം 2025 ഡിസംബര്‍ 6,7 ശനി, ഞായര്‍ എന്നി ദിവസങ്ങളില്‍ നടക്കുകയാണ്. ഉത്സവത്തിന് ആദ്യ ധന ശേഖരണം ക്ഷേത്ര സന്നിധിയില്‍ വച്ചു നടന്നു. ടി നാരായണന്‍ നായര്‍ വിഷ്ണുമംഗലം ആദ്യ തുക നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഉപേന്ദ്രന്‍ വിഷ്ണുമംഗലം അധ്യക്ഷതവഹിച്ചു. കവി ദിവാകരന്‍ വിഷ്ണുമംഗലം,, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വി നാരായണന്‍ വിഷ്ണുമംഗലം, പി പത്മനാഭന്‍ മണ്ണട്ട, തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ അനീഷ് വിഷ്ണുമംഗലംസ്വാഗതവും, ജോയിന്റ് കണ്‍ വീനര്‍ ടി പത്മനാഭന്‍ വിഷ്ണുമംഗലം നന്ദി രേഖപ്പെടുത്തി.