രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് മൈക്രോബയോളജി വിഭാഗവും, മൈക്രോബയോളജിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ”പ്രോബയോ പലൂസ – മൈക്രോ കോണ്‍ക്ലേവ് 2025”ന്റെ ഭാഗമായി, ”ഗട്ട് ടോക്ക്‌സ്” എന്ന പേരില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറിവിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലപ്രോബയോട്ടിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ. സിനോഷ് സ്‌കറിയാച്ചന്‍ സ്വാഗത പ്രസംഗം നടത്തി. വിഭാഗം തലവന്‍ ഡോ. വിനോദ് എന്‍.വി. പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ.) ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) ഡിനോജ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ, മൈക്രോബയോളജി വിഭാഗത്തിലെ അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ ഇരുപതിനാലോളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെത്തി പ്രോബയോട്ടിക് അവബോധ പരിപാടികള്‍ നടത്തി.
ശരിയായഭക്ഷ്യശീലങ്ങളില്ലായ്മ മൂലം വിവിധ രോഗങ്ങള്‍ വ്യാപകമാകുന്ന ഈ കാലഘട്ടത്തില്‍, പ്രോബയോട്ടിക്‌സിന്റെ ആരോഗ്യപ്രാധാന്യം, ദഹന സംവിധാനത്തിലെ പങ്ക്, കൂടാതെ അനുബന്ധ ശാസ്ത്രീയ വസ്തുതകള്‍ എന്നിവയെ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
മൈക്രോബയോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ച ഈ ബോധവല്‍ക്കരണ പര്യടനം ജില്ലയിലെ ഡോ. അംബേദ്കര്‍ ഹയര്‍ ഹയര്‍ സെക്കന്‍ഡറി കോടോത്ത്, ജിഎച്ച്എസ്എസ് കൊട്ടോടി, ഗവ . ഹയര്‍ സെക്കന്ററി സ്‌കൂള്‍ അട്ടേങ്ങാനം, പെരിയ സ്‌കൂള്‍ , ദുര്‍ഗ്ഗ സ്‌കൂള്‍ കാഞ്ഞങ്ങാട്, രാവണേശ്വരം സ്‌കൂള്‍, ബെള്ളിക്കോത്ത് സ്‌കൂള്‍, മടിക്കൈ സ്‌കൂള്‍ , ഹോളി ഫാമിലി രാജപുരം, നായന്മാര്‍മൂല സ്‌കൂള്‍, തളങ്കര സ്‌കൂള്‍, കക്കാട് സ്‌കൂള്‍, പനത്തടി സ്‌കൂള്‍, വരക്കാട് സ്‌കൂള്‍, കമ്പല്ലൂര്‍ സ്‌കൂള്‍, കുണ്ടംകുഴി സ്‌കൂള്‍, ചായോത്ത് സ്‌കൂള്‍, ഉദുമ സ്‌കൂള്‍, ചട്ടഞ്ചാല്‍ സ്‌കൂള്‍, ഇഖ്ബാല്‍ സ്‌കൂള്‍ സ്‌കൂള്‍, ഇരിയണ്ണി സ്‌കൂള്‍, ബേക്കല്‍ സ്‌കൂള്‍, പാക്കം സ്‌കൂള്‍, ബല്ല തുടങ്ങിയ സ്‌കൂളുകളില്‍ പര്യടനം പൂര്‍ത്തിയാക്കി.
ഓരോ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ലളിതമായ സ്ലൈഡ് പ്രസന്റേഷനുകള്‍, ചെറു ക്വിസുകള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ പ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അതീവ ആകര്‍ഷകമായ അനുഭവമായി പരിപാടി മാറി.
പങ്കെടുത്തവര്‍ പ്രോബയോട്ടിക്‌സിന്റെ ശാസ്ത്രീയ പ്രാധാന്യം, ആരോഗ്യപരമായ ഗുണങ്ങള്‍, പ്രതിരോധ സംവിധാനത്തിലെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരിക്കപ്പെട്ടു. പരിപാടിയിലൂടെ ജില്ലാതലത്തില്‍ പ്രോബയോട്ടിക്‌സിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് ഒരു പുതിയ ദിശ തുറന്നു.
മൈക്രോബയോളജി വിഭാഗം ഭാവിയിലും ഇത്തരത്തിലുള്ള അവബോധ പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും.