‘കിഷ്‌കിന്ധാ കാണ്ഡം’ ടീമിന്റെ അടുത്ത ചിത്രം ‘എക്കോ’; ഫസ്റ്റ് ലുക്ക് എത്തി

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുല്‍ രമേശും സംവിധായകന്‍ ദിന്‍ജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി. ‘എക്കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സന്ദീപ് പ്രദീപാണ് ചിത്രത്തില്‍ നായകനായി വരുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം ആര്‍ കെ ജയറാം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ്, എഡിറ്റര്‍ സൂരജ് ഇ എസ്, ആര്‍ട്ട് ഡയറക്ടര്‍ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് ബാഹുല്‍ രമേശാണ്. ഐക്കണ്‍ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, റഷീദ് അഹമ്മദ് മേക്കപ്പും, സുജിത് സുധാകര്‍ കോസ്റ്റ്യൂംസും നിര്‍വഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകന്‍. എഡിറ്റര്‍ – സൂരജ് ഇ എസ്, ആര്‍ട്ട് ഡയറക്ടര്‍ – സജീഷ് താമരശ്ശേരി, വിഎഫ്എക്‌സ് – ഐ വിഎഫ്എക്‌സ്, ഡി ഐ – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സാഗര്‍, സ്റ്റില്‍സ് – റിന്‍സണ്‍ എം ബി, മാര്‍ക്കറ്റിംഗ് & ഡിസൈനിംഗ് – യെല്ലോടൂത്ത്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *