രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടമായി 8 കോടി 14 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പണി പൂര്‍ത്തികരിച്ച 43 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ, ജില്ലാ പഞ്ചായത്ത് പ്രസിഡിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കുമെന്ന് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, പഞ്ചായത്തംഗം പി ഗോപി, ജഗന്നാഥ് എം വി , ടി വി ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.