നൈപുണ്യ പരിശീലനത്തിന് എല്‍ബിഎസ് സ്‌കില്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

കൊച്ചി: നൈപുണ്യ പരിശീലനം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള എല്‍ബിഎസ് സെന്ററിന്റെ കീഴില്‍ എല്‍.ബി.എസ് സ്‌കില്‍ സെന്ററുകള്‍ കേരളത്തില്‍ ഉടനീളം പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യ നിലയില്‍ കേരളത്തില്‍ 72 സെന്ററുകള്‍ ആണ് ആരംഭിക്കുന്നത് .എല്‍.ബി.എസ്. സ്‌കില്‍ സെന്റര്‍ ലക്ഷദീപില്‍ തുടങ്ങുന്നതിന് തത്വത്തില്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. പൂജപ്പുര എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സമ്മേളനത്തില്‍ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി Dr .R ബിന്ദു ഉല്‍ഘാടനം ചെയ്തു.

കേരളത്തിലെ യുവാക്കളുടെ നൈപുണ്യ പരിശീലന പരിപാടികള്‍ വികസിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ആധുനിക കോഴ്‌സുകളില്‍ തൊഴില്‍ നൈപുണ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും മുന്‍ നിറുത്തിയാണ് എല്‍.ബി.എസ് സ്‌കില്‍ സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്. ഐ ടി കോഴ്‌സുകള്‍ക്കു പുറമെ ഏറെ തൊഴില്‍ സാധ്യതകളുള്ള ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, ഫൈന്‍ ആര്‍ട്‌സ്, ടൂറിസം, ഏവിയേഷന്‍ ഓട്ടോമൊബൈല്‍, ഡിസൈന്‍ എന്നീ മേഖലകളിലെ കോഴ്‌സുകള്‍ക്കുകൂടിയാണ്

പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഗവണ്മെന്റ് അപ്പ്രൂവ്ഡ് കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് www.lbsskillcentre.com എന്ന വെബ്സൈറ്റില്‍ നിന്നും നിങ്ങളുടെ അടുത്തുള്ള സെന്ററിന്റെ വിവരങ്ങള്‍ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *