കള്ളാര്‍ : കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം 2024-25 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം കള്ളാര്‍ വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു. സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ് സ്വാഗതവും ഭരണസമിതി അംഗം പ്രസന്നന്‍ റ്റി പി നന്ദിയും പറഞ്ഞു. സംഘം സെക്രട്ടറി മിഥുന്‍ മുന്നാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ സംഘം ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ വി കെ,ഗിരീഷ് കുമാര്‍ കെ, സൈമണ്‍ വി, രാമചന്ദ്രന്‍ കെ, സന്തോഷ് മാത്യു, രത്‌നാവതി കെ, ഉഷ അപ്പുക്കുട്ടന്‍, ശശിധരന്‍ എം, ലക്ഷ്മി കെ പി എന്നിവര്‍ സംസാരിച്ചു.