എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ്
അണങ്കൂര്‍ :പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പിന്മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് (SKSSF) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കുമ്പളയിലെ ആരിക്കാടിയില്‍ നിര്‍മിക്കുന്ന ടോള്‍ പ്ലാസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണം എന്നും യോഗം അഭിപ്രായപ്പെട്ടു. ഭരണസമിതിയും ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു അടുത്തിടെ അന്തരിച്ച എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ സെക്രട്ടറി മുഹമ്മദലി തുക്കരിപ്പൂരിന്റെ പിതാവിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.വിഖായ രണ്ടാം ക്യാമ്പ് ഒക്ടോബര്‍ 28-ന് മഞ്ചേശ്വരത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പ് ചുമതല ഇബ്രാഹിം അസ്ഹരി, റാസിഖ് ഹുദവി എന്നിവര്‍ക്ക് നല്‍കി .? ജനുവരിയില്‍ നടക്കുന്ന ‘ഹമീദലി ശിഹാബ് തങ്ങള്‍ യാത്ര’യുടെ റൂട്ട് മാപ്പും സ്വീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഫറൂഖ് ദാരിമിയെ ചുമതലപ്പെടുത്തി: ഒക്ടോബര്‍ 2-ന് ഉദുമ മേഖലയില്‍ ‘തലമുറ സംഗമം’ സംഘടിപ്പിക്കും. പരിപാടിയുടെ ചുമതല അബ്ദുല്ല യമാനിക്ക് നല്‍കി ‘പരിപാടി കോഡിനേറ്റ് ചെയ്യാന്‍ യൂനുസ് ഫൈസി , ഫൈസല്‍ ദാരിമി എന്നിവരെ ചുമതലപ്പെടുത്തി,?ഒക്ടോബറില്‍ ശംസുല്‍ ഉലമ അനുസ്മരണം സീതാംഗോളിയില്‍ നടത്താന്‍ തീരുമാനിച്ചു. ഇല്യാസ് ഹുദവി യെ ചുമതലപ്പെടുത്തി,’ശക്തി സഞ്ചാര യാത്ര’യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സിദ്ദീഖ് ബെളിഞ്ചത്തെ ചുമതലപ്പെടുത്തി , കാഞ്ഞങ്ങാട് സൗഹൃദ സംഗമം സംഘടിപ്പിക്കാനും, അതിന്റെ ചുമതല സഈദ് അസ്അദിക്ക് നല്‍കി, വിദ്യാര്‍ത്ഥി സമ്മേളനം വിജയിപ്പിക്കുന്നതിനായി വിവിധ മേഖലകള്‍ക്ക് ചുമതല നല്‍കി?,ഉപ്പള, മഞ്ചേശ്വരം: ഫാറൂഖ് ദാരിമി,?കുമ്പള, കാസര്‍കോട്: റാശിദ് ഫൈസി,?ബദിയഡുക്ക, മുള്ളേരിയ: സഈദ് അസ്അദി?ചെര്‍ക്കള, ഉദുമ: യൂനുസ് ഫൈസി,കാഞ്ഞങ്ങാട്, നീലേശ്വരം: അബ്ദുല്ല യമാനി ,?തൃക്കരിപ്പൂര്‍, പെരുമ്പട്ട: കബീര്‍ ഫൈസിഅണങ്കൂരില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. , ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , സഈദ് അസ്അദി പുഞ്ചാവി ,യൂനുസ് ഫൈസി കാക്കടവ് , റാശിദ് ഫൈസി,ജമാല്‍ ദാരിമി , ഇല്യാസ് ഹുദവി , റാസിഖ് ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു