രാവണീശ്വരം: കോതോളംകര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ധന സമാഹരണ ഉദ്ഘാടനവും നടന്നു. മുന്‍ എംഎല്‍എയും കേരള പൂരക്കളി അക്കാദമി ചെയര്‍മാനുമായ കെ കുഞ്ഞിരാമന്‍ ആഘോഷ കമ്മിറ്റി ഓഫീസിന്റെയും ധനസമാഹരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസിയായ അസ്ഹറുദ്ദീന്‍ രാവണീശ്വരം ക്ഷേത്രത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത ഫില്‍റ്റര്‍ കുടിവെള്ള സംവിധാനവും പരിപാടിയില്‍ വച്ച് കെ. കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. കേളു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍, ക്ഷേത്രം സെക്രട്ടറി എ. ബാലന്‍ ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ പി.മിനി, വര്‍ക്കിംഗ് ചെയര്‍മാന്‍ അനീഷ് ദീപം,നിര്‍മ്മാണ കമ്മിറ്റി ട്രഷററും വര്‍ക്കിംഗ് ചെയര്‍മാനുമായ തമ്പാന്‍ മക്കാകോട്, പൂരക്കളി പണിക്കര്‍ എം ശിവ ശങ്കര പണിക്കര്‍, കെ.വി. കുഞ്ഞിരാമന്‍ തണ്ണോട്ട്, മാതൃസമിതി സെക്രട്ടറി സജിത ബാലന്‍, അസ്ഹറുദ്ദീന്‍ രാവണീശ്വരം എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍. ബി.വി ഗോവിന്ദന്‍ സ്വാഗതവും ട്രഷറര്‍ കെ.വി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.