വെള്ളിക്കോത്ത് : അഴീക്കോടന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സുവര്‍ണ്ണജൂബിലി വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ അഴീക്കോടന്‍ സ്മാരക പുരസ്‌കാരം ഡോ. എ. സി പദ്മനാഭന് നല്‍കും.കലാ-കായിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്കാണ് അഴീക്കോടന്‍ സ്മാരക പുരസ്‌കാരം നല്‍കിവരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പി. കരുണാകരന്‍ (മുന്‍ എം. പി ), കരിവെള്ളൂര്‍ മുരളി എന്നിവരായിരുന്നു അവാര്‍ഡ് ജേതാക്കള്‍.ആരോഗ്യമേഖലയില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി നല്‍കിവരുന്ന സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം അഴീക്കോടന്‍ പുരസ്‌കാരം ഡോ. എ. സി. പദ്മനാഭന് നല്‍കുന്നത്.
അഡ്വ. കെ. രാജ്മോഹന്‍, ഡോ. സി. ബാലന്‍, പി. വി. കെ. പനയാല്‍, വി. വി.പ്രസന്നകുമാരി എന്നിവരടങ്ങിയ പുരസ്‌കാരസമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരം സെപ്റ്റംബര്‍ 23 അഴീക്കോടന്‍ ദിനത്തില്‍ സമ്മാനിക്കും.