പാലക്കുന്ന് : ഗതകാല സ്മരണ ഉണര്‍ത്തി നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങളിലും കാവുകളിലും ഒരുക്കങ്ങള്‍ തുടങ്ങി. കന്നിയിലെ പ്രഥമ മുതല്‍ നവമി വരെയാണ് നവരാത്രി ആഘോഷം. 22 ന് തുടങ്ങി വിജയദശമി നാളായ ഒക്ടോബര്‍ 2ന് സമാപിക്കും. നവരാത്രി ഉത്സവനാളുകളില്‍ തെക്കെ ഇന്ത്യയില്‍ സരസ്വതിപൂജയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റു ഭാഗങ്ങളില്‍ ദുര്‍ഗ്ഗ പൂജയ്ക്കാണ് പ്രാമുഖ്യം. അവസാന മൂന്ന് നാളുകളായ ദുര്‍ഗ്ഗാഷ്ടമി , മഹാനവമി, വിജയദശമി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ 22 മുതല്‍ ഒക്ടോബര്‍ 1 വരെ ഭണ്ഡാരവീട്ടില്‍ സന്ധ്യാ ദീപാരാധന മുതല്‍ രാത്രി 9 വരെ
വിവിധ ഭജന സംഘങ്ങളുടെയും സമിതികളുടെയും ഭജന നടക്കും. 22 ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ജനനി ബാല ഭജന സംഘം, 23 ന് ചെമ്മനാട് അയ്യപ്പ ഭജനമന്ദിരം ഭജന സമിതി, 24ന് കുറുന്തുര്‍ ദുര്‍ഗ്ഗ ഭജന സംഘം, 25ന് ബേക്കല്‍ ശ്രീശ്രീ ആനന്ദം
ഭജനസംഘം, 26 ന് മാക്കരംങ്കോട്ട് ധര്‍മശാസ്താ ക്ഷേത്ര ഭജനസമിതി, 27 ന്
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതി, 28ന് കാസര്‍കോട് സ്വരാഞ്ജലി ഭജന്‍ ഗ്രൂപ്പ്, 29ന് കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം, 30ന് പൂക്കുന്നത്ത്
ഗുരുദേവ ഭജന്‍സ്, ഒക്ടോബര്‍ 1ന് പരപ്പ തളിയില്‍ ഭജനാമൃതം ഭജന സമിതി.
25ന് 4ന് പാലക്കുന്ന് കലാദര്‍പ്പണയുടെയും 30ന് പാലക്കുന്ന് അംബിക കലാകേന്ദ്രത്തിന്റെയും ശാസ്ത്രീയ സംഗീത അരങ്ങേറ്റം. ഒക്ടോബര്‍ 1ന് രാവിലെ 7 മുതല്‍ വാഹന പൂജ. 2ന് രാവിലെ 7.30 മുതല്‍ 9.30 വരെ വിദ്യാരംഭം എഴുത്തിനിരുത്തല്‍. തുടര്‍ന്ന് അംബിക കലാ കേന്ദ്രം സംഗീത പഠനം ആരംഭം. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് നല്‍കണം.
ഫോണ്‍: 9447449657, 9447400275.