ജില്ലാ തല ഹിയറിങ്ങില്‍ 27 പരാതികള്‍ തീര്‍പ്പാക്കി
ജില്ലയിലെ തദ്ദേശ സ്വയം ഭരണ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വിവരവകാശ നിയമത്തില്‍ പരിശീലനം നല്‍കാന്‍ നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ കെ.എം ദിലീപ്. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ തല ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. ഹിയറിങ്ങില്‍ പരിഗണിച്ച 30 പരാതികളില്‍ 27 എണ്ണം തീര്‍പ്പാക്കി. കൂടുതല്‍ പരാതികളും തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ടവ ആയിരുന്നു. ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമപ്രകാരമുള്ള വകുപ്പുകളോ പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറുകളോ പാലിക്കാതെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ വിവരാവകാശ നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് പരിശീലനത്തിന് നിര്‍ദ്ദേശം നല്‍കും. പോലീസ്, റവന്യൂ, കൃഷി, വൈദ്യുതി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു.