കാസര്‍കോട്: കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ യതീവീന്ദര്‍ സിംഗ്, ഗുര്‍ബാസിംഗ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ദേശീയപാതാ നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്റെ മൈലാട്ടിയിലെ ലേബര്‍ ക്യാമ്പിലാണ് സംഭവം. കുത്തേറ്റവരില്‍ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.