രാജപുരം: കാസര്‍ഗോഡ് സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം സ്വന്തമാക്കി.കാസര്‍കോട് ജില്ലയിലെ 9 സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച പ്രകടനത്തോടെ അറുപത്തി ആറ് പോയന്റ് നേടിയാണ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിരീട നേട്ടം നിലനിര്‍ത്തിയത്. വെള്ളരിക്കുണ്ട് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ ആഥിതേയത്വംവഹിച്ച മത്സരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ഉദയ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.