രാജപുരം : അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം പനത്തടി ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. ചെറുപനത്തടിയിലെ പി.കെ നാരായണനാണ് വീട് നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദന്‍ പഞ്ചായത്ത് അംഗങ്ങളായ എന്‍. വിന്‍സെന്റ്, രാധാകുമാരന്‍, കെ.കെ വേണുഗോപാല്‍, പഞ്ചായത്ത് സെക്രട്ടറി ഇ. എം. ഷിബു, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡാനിയല്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മിനിഷ, സീനിയര്‍ ക്ലാര്‍ക്ക് മനോജ്, ജെ. എച്ച്. ഐ. ശ്രീലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തില്‍ അതി ദരിദ്ര സര്‍വ്വേ പ്രകാരം 32 കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ 6പേര് മരണപ്പെട്ടു. മറ്റ് ആറു കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതി ദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും.