രാജപുരം :റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ദേശീയ വനം രക്തസാക്ഷിത്വ ദിനാചരണം നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , സമിതി സെക്രട്ടറി കെ രതീഷ് , വൈസ് പ്രസിഡന്റ് ഷിബി ജോയി, ട്രഷറര്‍ എം കെ സുരേഷ്, നിര്‍വ്വാഹക സമിതിയംഗങ്ങളായ എം ബാലു, ടിറ്റോ വരകുകാലായില്‍ , എസ് സുമതി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ കെ ഷിഹാബുദീന്‍, ജി സൗമ്യ എന്നിവര്‍ സംസാരിച്ചു.