ലോക ആത്മഹത്യാ പ്രതിരോധ ദിനം ജില്ലാ തല ഉദ്ഘാടനം നടത്തി

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയാരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത കെ വി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ.വി അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. പി.വിഅരുണ്‍ , ഹയര്‍ സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മെയ്സണ്‍ കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്റ്് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ ഹര്‍ഷ നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സൗഹൃദ കോര്‍ഡിനേറ്റമാര്‍ക്കായി സംഘടപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ ആത്മഹത്യയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ‘ എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. അപര്‍ണ കെ. പി, ‘കൗമാര മാനസികാരോഗ്യം ‘ എന്ന വിഷയത്തില്‍ മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജനും സൈക്യാട്രിസ്റ്റുമായ ഡോ. ശ്രുതി വി, ‘ബേസിക്ക് കൗണ്‍സിലിംഗ് സ്‌ക്കില്‍സ് ‘ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ് എന്നിവര്‍ ബോധവത്ക്കരണ സെമിനാറില്‍ ക്ലാസ്സ് എടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം , ജില്ലാ മാനസികാരോഗ്യ പരിപാടി, പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് അഡോളസെന്റ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്റെ നേതൃത്വത്തില്‍, 2003 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10 ലോക ആത്മഹത്യാ വിരുദ്ധ ദിനമായി ആചരിക്കുന്നു. ആത്മഹത്യയിലൂടെ ആളുകള്‍ മരിക്കുന്നത് തടയുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെയും നടപടികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. പ്രതിവര്‍ഷം ഏഴ് ലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങള്‍ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആഴത്തില്‍ ബാധിക്കുന്നു. ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴികളിലും ‘ആത്മഹത്യകളെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാം സഹാനുഭൂതിയും പിന്തുണയും നല്‍കാം ‘ എന്നതാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ലക്ഷ്യം’ പ്രവര്‍ത്തനത്തിലൂടെ പ്രത്യാശ സൃഷ്ടിക്കുക’ ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *