രാജപുരം : : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ 1500 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കര -കൊട്ടോടി നബിദിനാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ നബിദിന ഘോഷയാത്ര നടത്തി. പ്രവാചകകീര്‍ത്തനങ്ങളുടെയും, ദഫ് മുട്ടുകളുടെയും അകമ്പടിയോടെ നടത്തിയ യാത്രയില്‍ ഇരു ജമാഅത്ത് കമ്മറ്റി, നബിദിന കമ്മിറ്റി ഭാരവാഹികള്‍, മദ്രസ വിദ്യാര്‍ത്ഥി കള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് മൗലിദ് പാരായണവും അന്നദാനവും നടത്തി.
ചുള്ളിക്കര ജമാഅത്ത് ഖത്തീബ് ഹാഫിള് മുഹമ്മദ് ശഫീഖ് റഹ്മാനി, റഷീദ് മുസ്ലിയാര്‍, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സല്‍മാന്‍ ഫാരിസ്, സെക്രട്ടറി ഹമീദ് ബാവ, റഫീഖ് കാഞ്ഞിരത്തടി, കൊട്ടോടി ജമാഅത്ത് ഖത്തീബ് സുല്‍ത്താന്‍ മുഹമ്മദ് സിനാന്‍ അല്‍ ഇര്‍ഫാനി, ജമാഅത്ത് പ്രസിഡണ്ട് സി കെ ഉമ്മര്‍, സെക്രട്ടറി ബി അബ്ദുള്ള, കരീം പി, അഷറഫ് ബി. ഉമ്മര്‍ പൂണൂര്‍ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി