രാജപുരം : അയ്യങ്കാവ് ഉഷസ് വായനശാല സംഘടിപ്പിക്കുന്ന തിരുവനന്തപുരം – കന്യാകുമാരി ഫാമിലി വിനോദ, വിജ്ഞാന യാത്രക്ക് അയ്യങ്കാവില്‍ വെച്ച് വായനശാല കമ്മിറ്റി യാത്രയയപ്പ് നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെട്ട യാത്ര സംഘം കന്യാകുമാരി സുര്യോദയം,
വിവേകാനന്ദ പാറ, ശുചീന്ദ്രം ക്ഷേത്രം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, കോവളം, ശംഖ് മുഖം ബീച്ച്, കാഴ്ച്ച ബംഗ്ലാവ്,തുടങ്ങിയ നിരവധി പ്രശസ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംഘം തിരിച്ചെത്തും. അയ്യങ്കാവ് വെച്ച് നടന്ന യാത്രയയപ്പില്‍ വായന ശാല, രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍, ജോയിന്റ് സെക്രട്ടറി ഹമീദ്. എ, കെ.വി. ബാലകൃഷ്ണന്‍, ശ്രീജിത്ത്എ.കെ, കുമാരന്‍ കെ, ശ്രീകാന്ത്, കൃഷ്ണന്‍. സി, എം.ആര്‍ മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.