രാജപുരം : പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് ഉച്ചയ്ക്ക് മഹാപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്ത ജനതിരക്ക്. ഇന്ന് 4 മണിക്ക് സര്‍വ്വൈശ്വരവിളക്ക് പൂജ, 7 മണിക്ക് തായമ്പക 8 മണിക്ക് നിറമാല, 8 .30ന് അത്താഴപൂജ ശ്രീഭൂതബലി, മേള പ്രദക്ഷിണം, 11 മണിക്ക് തിടമ്പ് നൃത്തത്തോടുകുടി മഹോത്സവം സമാപിക്കും.