രാവണീശ്വരം സ്‌കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പ്രീ സ്‌കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളര്‍ പെന്‍സില്‍, കളറിംഗ് ബുക്ക് തുടങ്ങിയവയാണ് നല്‍കിയത് പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ പ്രധാനാധ്യാപിക സി.കെ സുനിതാ ദേവി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി.എസ് സന്ദീപ്, സീനിയര്‍ അസിസ്റ്റന്റ് ബി.പ്രേമ, അധ്യാപകരായ ചിത്രശാലിനി, ഗീത, അനില, രേഷ്മ എന്നിവര്‍ സംസാരിച്ചു.