ബത്തേരി: ബത്തേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കാറിന്റെ സ്റ്റിയറിങില്‍ ഒളിപ്പിച്ചാണ് ഇയാള്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ ഓടിച്ച ഇന്നോവ കാറിന്റെ സ്റ്റിയറിങ്ങിന് അടിയില്‍ നിന്ന് 28.95 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.