തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് പുതുവര്‍ഷാരംഭമാണ് ചിങ്ങം ഒന്ന്. മാത്രമല്ല ഇന്ന് കര്‍ഷകദിനംകൂടിയാണ് ചിങ്ങം ഒന്ന്. എന്നാല്‍, ഈ വര്‍ഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവര്‍ഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവര്‍ഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവര്‍ഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവര്‍ഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്.
ദാരിദ്ര്യത്തിന്റെയും കര്‍ക്കടകവും പെരുമഴയും പിന്നിട്ട് വിവിധ കാര്‍ഷികവിളകളുടെ വിളവെടുപ്പുകാലമായ പുതുവര്‍ഷമെത്തുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. മാത്രമല്ല ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് ഇനി ഒരോ മലയാളികളും.
എഡി 825-ലാണു കൊല്ലവര്‍ഷത്തിന് തുടക്കമായത്. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന മലയാളവര്‍ഷം എഡി 825 ജൂലൈ 25 ചൊവ്വാഴ്ച ആരംഭിച്ചതായി ‘ആന്‍ ഇന്ത്യന്‍ എഫെമെറീസ്’ എന്ന ആധികാരിക ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേണാട് രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മയാണു കൊല്ലവര്‍ഷത്തിനു തുടക്കമിട്ടതെന്നും ശങ്കരാചാര്യര്‍ തുടങ്ങിവച്ചതാണെന്നും സപ്തര്‍ഷി വര്‍ഷത്തിന്റെ വകഭേദമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മറ്റു വാദങ്ങളുമുണ്ട്.
1834 വരെ തിരുവിതാംകൂറിലെ സര്‍ക്കാര്‍ രേഖകളില്‍ കൊല്ലവര്‍ഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണത്തിലേക്കു മാറിയതോടെ ഇംഗ്ലിഷ് വര്‍ഷത്തിലേക്കു മാറി.