കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു കോടി തൈ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ചങ്ങാതിക്കൊരു തൈ പരിപാടി
ബേഡഡുക്ക പഞ്ചായത്തില്‍ ആവേശമായി.
പഞ്ചായത്ത് ജനപ്രതിനിധികളും , ജീവനക്കാരും പരസ്പരം ചങ്ങാതിമാരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും അവര്‍ക്ക്. സൗഹൃദ സമ്മാനമായി മര തൈകള്‍ കൈമാറുകയായിരുന്നു. ഇത് വേറിട്ടൊരു പരിപാടിയാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
സൗഹൃദങ്ങള്‍ കുറെക്കാലം നിലനില്‍ക്കേണ്ടതിനാല്‍ എല്ലാവരും നല്ല ഫലവൃക്ഷ തൈകള്‍ തന്നെ വിലകൊടുത്ത് വാങ്ങി സമ്മാനമായി നല്‍കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് എം.ധന്യയ്ക്ക് ചങ്ങാതി ഫലവൃക്ഷ തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍ അദ്യക്ഷത വഹിച്ച തൈ കൈമാറ്റ ചടങ്ങില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത ഗോപി , വരദരാജ്, വസന്തകുമാരി , അസിസ്റ്റന്റ് സെക്രട്ടറി പ്രദീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി.എം എന്നിവരും ഹരിത കേരള മിഷന്‍ ആര്‍ .പി ലോഹിതാക്ഷന്‍, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് എസ് അനീഷ് സ്വാഗതം പറഞ്ഞു.
100 ഓളം തൈകള്‍ പരസ്പരം കൈമാറി.