കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിന്റെയും അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുന്ന നാല്‍പ്പതാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന് മുന്നോടിയായാണ്‌നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പങ്കെടുത്ത് തിമിര രോഗം സ്ഥിരീകരിച്ചവരെ സൗജന്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഓപ്പറേഷന്‍ നടത്തും. പ്രമേഹ രോഗികളുടെ ഞരമ്പ് പരിശോധനയും നടന്നു. ക്യാമ്പില്‍ വെച്ച് ബിപിഎല്‍ കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി കണ്ണട നല്‍കുന്നതിനുള്ള രജിസ്‌ട്രേഷനും നടന്നു. നൂറിലേറെ പേര്‍ക്യാമ്പില്‍ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ഒഫ്താല്‍മോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ എസ്. അപര്‍ണ, ജില്ല ഒഫ്താല്‍ മി ക് കോഡിനേറ്റര്‍ പി. കവിത, ജീവനക്കാരായ അജീഷ്,നമിത, വര്‍ഷ, വൈഷ്ണവി, നഴ്‌സിംഗ് അസിസ്റ്റന്റ് അപ്പുക്കുട്ടന്‍, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേ ശ്വരി ക്ഷേത്രം പ്രസിഡണ്ട് ജനാര്‍ ദ്ധ നന്‍ കുന്നരുവത്ത് സെക്രട്ടറി ടി. കെ. ദിനേശന്‍, ട്രഷറര്‍ രാജേഷ് മീത്തല്‍, ടി.വി. ശ്രീധരന്‍, കെ. പി. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടാതെ അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെ നേതൃത്വത്തില്‍ എലിപ്പനി ഡെങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസും നടന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുഞ്ഞി ക്ലാസ്സ് കൈകാര്യം ചെയ്തു. ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ ഗുളിക വിതരണവും നടന്നു.