മുന്‍ എം.എല്‍.എ എം.നാരായണന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതു ദര്‍ശനത്തിന് വെച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പുഷ്പചക്രം അര്‍പ്പിച്ചു
.ഔദ്യോഗിക ബഹുമതിയോടെ എളേരിത്തട്ടിലായിരുന്നു സംസ്‌ക്കാരം. മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്ക് വേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ്‌ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ടൗണ്‍ഹാളില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.