രാജപുരം :പന്തല്‍ അലങ്കാര സാധനങ്ങളുടെ വിലവര്‍ധനവ് നി യന്ത്രിക്കണമെന്ന് കേരളാ
സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മാലക്കല്ല് മേഖലാ സമ്മേളനം ആവശ്യ പ്പെട്ടു. ഹയര്‍ ഗുഡ്‌സ് ഓണേ ഴ്‌സ് വെല്‍ഫെയര്‍ സൊസൈ റ്റിയംഗം മുരളീധരന്‍ നീലേശ്വരം ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് കെ. ബാലന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍സെക്രട്ടറി
ഷിബു തൃക്കരിപ്പൂര്‍, കെ പ്രശാന്ത്, എം മധുകുമാര്‍ പൂടംകല്ല്, എ യു സജി, എസ് എസ് ഹംസ, ഫിറോസ് പടിഞ്ഞാര്‍, പി എം മൂസ, നാസര്‍ മുനമ്പം, സന്ധ്യാ പ്രശാന്ത്, സിനി സജി, അഞ്ജുഷ സുനില്‍, സി സി ബെന്നി എന്നിവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോ
ദിച്ചു. ഭാരവാഹികള്‍: സുനില്‍ കുമാര്‍ കള്ളാര്‍ (പ്രസിഡന്റ്), എം. മധുകുമാര്‍ (സെക്രട്ടറി), എ യു സജി (ട്രഷറര്‍).