കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് കരള്‍ മാറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ച ആണൂരിലെ ടി വി സുജീഷിന്റെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തില്‍ നാടൊന്നാകെ കൈകോര്‍ക്കുന്നു. ചൂരിക്കൊവ്വല്‍ ദേശം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 37650 രൂപയും വറക്കോട്ടു വയല്‍ ഇ.കെ. നായനാര്‍ സ്മാരക കലാ സമിതി 36000 രൂപയും കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രം,
മാണിയാട്ട് തയ്യില്‍ വീട് കൂട്ടായ്മ എന്നിവര്‍ കാല്‍ലക്ഷം രൂപ വീതവും ചികിത്സാ ഫണ്ടിലേക്ക് നല്‍കി മാതൃകയായി. കരിവെള്ളൂര്‍ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മറ്റി ( 21500 രൂപ),നവ സൂര്യ മാണിയാട്ട് ( 19300 രൂപ) , തെക്കെക്കര വാട്‌സ് ആപ്പ് കൂട്ടായ്മ (18400 രൂപ),
കരക്കേരു ഫ്രന്റസ് ക്ലബ്ബ്, വടക്കെ മണക്കാട്ട് രക്ത സാക്ഷി സ്മാരക ഗ്രന്ഥാലയം ( 15000 രൂപ വീതം)
കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എ ഡി എസ് ( 14000 രൂപ), എരവില്‍ കോല്‍ക്കളി സംഘം ( 11250 രൂപ),ടീം സുപ്രിയ ഓണക്കുന്ന് ( 10100 രൂപ),
വറക്കോട്ടു വയല്‍ യുവജന സാംസ്‌കാരിക വായനശാല, സാന്ത്വന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അയത്ര വയല്‍ , ഏവണ്‍ ക്ലബ്ബ് കരിവെള്ളൂര്‍, കരക്കക്കാവ് ഭഗവതി ക്ഷേത്രം വെല്‍ഫേര്‍ കമ്മറ്റി,മഹിളാ കോണ്‍ഗ്രസ് കരിവെള്ളൂര്‍ മണ്ഡലം കമ്മറ്റി
(10000 രൂപ വീതം),
മതിരക്കോട് കരുണാകരന്‍ സ്മാരക ഗ്രന്ഥാലയം ( 7000 രൂപ) പാഥേയം ജീവകാരുണ്യ കൂട്ടായ്മ,കെ.എം. വി. എച്ച് എസ് ( വി എച്ച് സി),ഗവ.യു. പി. സ്‌കൂള്‍ പാടിക്കീല്‍,കരിവെള്ളൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ആണൂര്‍ മാതൃക പുരുഷ സ്വയം സഹായ സംഘം ( 5000 രൂപ വീതം ) നല്‍കി.
കൂട്ടായ്മകള്‍ സമാഹരിച്ച ചികിത്സാ സഹായം വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ചെയര്‍മാന്‍ പി പി ഭരതന്‍
ട്രഷറര്‍ കൊടക്കാട് നാരായണന്‍, കണ്‍വീനര്‍ സി പി രാജന്‍, അനൂപ് കാനായി, ടി വി ബാബു, കെ പി മുരളി, എന്നിവര്‍ ഏറ്റു വാങ്ങി. കഴിഞ്ഞ ദിവസം നടന്ന ചികിത്സ കമ്മറ്റിയുടെ എക്‌സി. യോഗത്തില്‍
ഫണ്ട് സമാഹരണം ആഗസ്ത് 10 നകം പൂര്‍ത്തിയാക്കി പരമാവധി സഹായം സുജീഷിന്റെ കുടുംബത്തെ ഏല്പിക്കാന്‍ തീരുമാനിച്ചു. എല്ലാ കൂട്ടായ്മകളും വ്യക്തികളും സുജീഷ് ചികിത്സാ സഹായ കമ്മറ്റിയുടെ പയ്യന്നൂര്‍ ഇന്ത്യന്‍ ബാങ്ക് പയ്യന്നൂര്‍ ശാഖയിലുള്ള അക്കൗണ്ടില്‍ പരമാവധി തുക നിക്ഷേപിച്ച് ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിച്ചു. ചെയര്‍മാന്‍ പി പി ഭരതന്‍ അധ്യക്ഷനായി. കണ്‍വീനര്‍ സി പി രാജന്‍, ട്രഷറര്‍ കൊടക്കാട് നാരായണന്‍, പി രമേശന്‍, വി വി പ്രദീപന്‍, എ പ്രസന്ന, ടി വി ബാബു, അനൂപ് കാനായി , അശോകന്‍ നിടുവപ്പുറം, കെ പി മുരളി, രവികുമാര്‍ ആണൂര്‍ സംസാരിച്ചു.
അക്കൗണ്ട് വിശദവിവരം:
പേര് : സുജീഷ് ചികിത്സ സഹായ സമിതി ആണൂര്‍.
A/c No. 8086554439
ഇന്ത്യന്‍ ബാങ്ക്, പയ്യന്നൂര്‍
IFSC : IDIB000P237