രാജപുരം: ജില്ലാ വടംവലി അസോസിയേഷനും കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിവിധ കാറ്റഗറിയില്‍ ജിഎച്ച്എസ്എസ് പരപ്പ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി, ജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നുമായി 85 ടീമുകളിലായി 850കായിക വിവിധ കാറ്റഗറികളിലായി മത്സരിച്ചത്,സംസ്ഥാനത്ത് ആദ്യമാമായിട്ടാണ് ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയും കായികാതാരങ്ങള്‍ പങ്കെടുക്കുന്നത്. പ്രസാദ്. പി. സി, കായികധ്യാപക ദീപ പ്ലാക്കല്‍ എന്നീവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്.