കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്‌കൂളുകളില്‍ സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. ഒരു ഇലക്ട്രോണിക് സ്പീക്കര്‍
2 കോഡ്‌ലെസ് മൈക്രോ ഫോണുകള്‍ 2 വയേര്‍ഡ് മൈക്രോ ഫോണുകള്‍, രണ്ട് മൈക്ക് സ്റ്റാന്‍ഡ്, ഒരു സ്പീക്കര്‍ സ്റ്റാന്‍ഡ് എന്നിവയാണ് വിതരണം ചെയ്തത്. വേലാശ്വരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടന്ന പരിപാടി അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സബീഷ് ഉദ്ഘാടനം ചെയ്ത് സൗണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. വിനോദ്, മാണിക്കോത്ത് ഫിഷറീസ് യു.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. ശൈലജ, എന്നിവര്‍ സംസാരിച്ചു. വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഇമ്പ്‌ലിമെന്റിങ് ഓഫീസറുമായ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും അജാനൂര്‍ ജി. എഫ്. യു.പി.എസ് ഹെഡ്മാസ്റ്റര്‍ മോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.