കാഞ്ഞങ്ങാട് : ഇന്ത്യന്‍ ഫുട് ബോള്‍ താരവും കാസര്‍ഗോഡിന്റെ അഭിമാനവുമായ ബങ്കളത്തെ പി. മാളവികയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മാളവികയ്ക്ക് ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വക്കറ്റ് എം. കെ. ബാബുരാജ്, ലക്ഷ്മി തമ്പാന്‍, എം.ജി. പുഷ്പ, പുഷ്പ ശ്രീധര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ഗൗരി അംഗന്‍വാടി ടീച്ചര്‍ സുശീല എന്നിവര്‍ സംസാരിച്ചു. അനുമോദനത്തിന് നന്ദി അറിയിച്ചുകൊണ്ട് മാളവിക മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.