വ്യാജനമ്പരില്‍ നിന്നുള്ള സന്ദേശത്തില്‍ വഞ്ചിതരാകരുത് : പൊത്യവിദ്യാദ്യാസ ഡയറക്ടര്‍

പൊത്യവിദ്യാദ്യാസ ഡയറക്ടറായ ഷാനവാസ് എസിന്റെ പേരും, ഫോട്ടോയും ഉപയോഗിച്ച് +84 77 997 0059 എന്ന നമ്പരില്‍ വാട്ട്സ് ആപ്പ് ബിസിനസ് അക്കൗണ്ട് വ്യാജമായി നിര്‍മ്മിച്ച് എന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കും മറ്റ് ചില വ്യക്തികള്‍ക്കും പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജുകള്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന് സ്റ്റേറ്റ് പോലീസ് ചീഫിനും, സൈബര്‍ സെല്ലിനും പരാതി നല്‍കിയതായും ഇത്തരത്തില്‍ വ്യാജമായി വരുന്ന മെസേജുകളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും പൊത്യവിദ്യാദ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *