മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും

കോണ്‍ഗ്രസ് പനത്തടി മണ്ഡലം 12-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനത്തടിയില്‍ വച്ച് നടത്തി

പനത്തടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും കോണ്‍ഗ്രസ് പനത്തടി മണ്ഡലം 12-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനത്തടിയില്‍ വച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പി ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലംപുഴ, പഞ്ചായത്തംഗം രാധാ സുകുമാരന്‍ ,സി കൃഷ്ണന്‍ നായര്‍ , എസ് മധുസൂദനന്‍ , എം.ജയകുമാര്‍ , കെ എന്‍ വിജയകുമാരന്‍ നായര്‍, രാജീവ് തോമസ്, എം ശ്രീധരന്‍ , ജോസ് നാഗരോലില്‍, ദേവിക സി നായര്‍ , കെ.എസ് മാത്യു, ഇ.കെ. ജയന്‍, പി.എം. രാഘവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വിനോദ് ഫിലിപ്പ്, സണ്ണി കുര്യാക്കോസ്, വിനോദ് പുളിം കൊച്ചി എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് വാളണ്ടിയര്‍ ജി സുനന്ദയെ ആദരിച്ചു.
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ വിതരണവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *